Latest News

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

ബസിൽ ഏകദേശം അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്

Bus catches fire, Kannur, fire accident, ബസിന് തീപിടിച്ചു, iie malayalam

കണ്ണൂർ: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന ‘മായാസ്’ എന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

ബസ് പൂർണമായും കത്തി നശിച്ചു. ബസിൽ ഏകദേശം അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തി ജീവനക്കാരും യാത്രക്കാരും പുറത്തിറങ്ങിയതിനാൽ ആർക്കും തന്നെ പരുക്കേറ്റില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ പൂർണമായും അണച്ചു.

എൻജിൻ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നത്. ഉടൻ തന്നെ ബസ് ഒതുക്കി ആളുകളെ പുറത്തിറക്കി ഉടൻ തന്നെ ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. എൻജിന് സമീപത്തെ വയർ ഷോർട്ട് ആയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: വാളയാറിൽ വിജിലൻസ് റെയ്‌ഡ്‌; 67,000 രൂപ പിടികൂടി, കൈക്കൂലിയായി പച്ചക്കറിയും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bus catches fire in kannur

The moderation of comments is automated and not cleared manually by malayalam.indianexpress.com