കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഡ്രൈവറായ മാങ്ങാട്ടുകര ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട് പൂർണമായി തകർന്ന ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസ് യാത്രക്കാർക്കാർക്കും പരുക്കുകളില്ല. ബാങ്ക് കവലയിൽ രാവിലെ 7.30ഓടെയാണ് അപകടം നടന്നത്.