കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിക്കു സമീപം ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞു നിരവധി പേർക്കു പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള ബസാണ് മറിഞ്ഞത്.
തമിഴ്നാട് സ്വദേശികളായ തിരുമുഖൻ (25), മനോഹരൻ (27), പ്രിയൻ (27) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുഷാരഗിരി-ചിപ്പിലിത്തോട് റോഡിൽ ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.
ബസ് റോഡിന്റെ ഓരത്തെ താഴ്ചയിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.