താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അടിവാരത്ത് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ആറ് മരണം. മരിച്ചവരില്‍ മൂന്ന് കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ സ്വദേശി പ്രമോദ് അടക്കമുളളവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ജീപ്പിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസും അപകടത്തില്‍ പെട്ടു. മരിച്ചവരെല്ലാം മലപ്പുറം സ്വദേശികളാണെന്നാണ് വിവരം.
കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന അമിതവേഗത്തില്‍ വന്ന ബസ് ജീപ്പിനിടിച്ച ശേഷം കാറില്‍ ഇടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ