കണ്ണൂർ: പഴയങ്ങാടി അടുത്തിലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ എരിപുരം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പഴയങ്ങാടിയിൽ നിന്നും പിലാത്തറയിലേക്ക് വരികയായിരുന്ന പി.വി.ടി ബസ്സ് അണ് അപകടത്തിൽ പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. വൈകിട്ട് 3 മണിയോടെയാണ് അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

ഫയർഫോഴ്സും, പൊലീസും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ വാഹനം ഉയർത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ