കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക് . ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപത്തുള്ള വലിയ വളവിൽ വച്ച് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് . ഇവരെ കണ്ണൂർ എകെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ 23 പേരെ ഇരിട്ടിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാണിയപ്പാറയിൽ നിന്നും പുറപ്പെട്ട റോമിയോ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കോളേജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധിപ്പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നാട്ടുകാരും, പൊലീസും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ