എ​ട​വ​ണ്ണ: മ​ല​പ്പു​റം ജില്ലയിൽ ഇന്നലെ തീപിടിച്ച എടവണ്ണ പന്നിപ്പാറയിലെ പെയിന്റ് ഗോഡൗണിന് ലൈസൻസില്ലെന്ന് വ്യക്തമായി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പെയിന്റ് ഗോഡൗൺ പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെയാണ് പ്ര​വ​ർ​ത്തി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​മു​ണ്ടെ​ന്ന ഉ​ട​മ​യു​ടെ അ​വ​കാ​ശം ക​ള്ള​മാ​ണെ​ന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തിറങ്ങുന്നത്. ഒ​രു ത​ര​ത്തി​ലു​മു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലും ഗോ​ഡൗ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​യ​ല്‍​വാ​സി​ക​ളും ആരോപിച്ചു.

മലപ്പുറം ക​ല്ലി​ങ്ങ​ത്തൊ​ടി​യി​ലെ പി.​പി.ഇ​ല്യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ഹ്‌​മ​ത്ത് പെ​യി​ന്‍റ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​മാണ് ഇന്നലെ അഗ്നിക്കിരയായത്. പെ​യി​ന്‍റ്, സീ​ല​ർ, തി​ന്ന​ർ തു​ട​ങ്ങി​യ​വ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വീ​ടു​ക​ളി​ലു​ള്ള ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.