/indian-express-malayalam/media/media_files/uploads/2018/06/mortury-mortuary-main.jpg)
പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. വ്യാഴാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു. ചെങ്കൽപേട്ടിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊന്‍പതിനും 21നും മധ്യേയാണ് പ്രായമെന്നും തമിഴ്‌നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ മൃതദേഹത്തിൽ കണ്ടെത്തിയ മൂക്കുത്തിയാണ് സംശയം ജനിപ്പിക്കുന്നത്. ജസ്‌ന മൂക്കുത്തി ഉപയോഗിച്ചിരുന്നില്ല. പെട്രോളിങ്ങിനിടെ പൊലീസാണ് ഇതാദ്യം കാണുന്നത്. തുടർന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ പൊരുൾ തേടി അന്വേഷണ സംഘം ചെങ്കൽപേട്ടിലേക്ക് തിരിച്ചത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ജെസ്‌നയുടേതാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുത്തറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ രാവിലെ 9.30 മുതല്‍ കാണാതായത്. ജെ​സ്‌ന കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ളേജ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​സ്‌നയു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ​എ​സ്‌പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് വീ​ണ്ടും പ​രാ​തി​യും ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. ഇവരാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us