തിരുവനന്തപുരം: അതീവസുരക്ഷയൊരുക്കി സൂക്ഷിച്ച പൊലീസിന്റെ വെടിയുണ്ടകൾ കാണാതായി. പേരൂർക്കട എസ്എപി ക്യാംപിൽ അതീവ സുരക്ഷയൊരുക്കി സൂക്ഷിച്ചിരുന്ന 7200 വെടിയുണ്ടകളാണ് കാണാതായത്. സ്പെഷൽ ആംമ്ഡ് പൊലീസ്(എസ്എപി)യിലെ പൊലീസ് ട്രെയിനികൾ മലപ്പുറത്ത് ഫയറിങ്ങ് റേഞ്ചിൽ പരിശീലത്തിന് പോയപ്പോൾ കൊണ്ടുപോയതിൽ 400 വെടിയുണ്ടകൾ അവിടെയെത്തിയപ്പോൾ ഇല്ലായിരുന്നു. അതിന്റെ അന്വേഷണത്തിനിടെയാണ് കൂടുതൽ വെടിയുണ്ടകൾ കാണാതായിട്ടുണ്ടെന്ന് കണ്ടെത്തിയത്.
വെടിയുണ്ട കാണാതായ സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 7.62 എംഎം റൈഫിളിൽ ഉപയോഗിക്കുന്നവയാണ് കാണാതായ വെടിയുണ്ടകളെന്ന് മനോരമ റിപ്പോർട്ട് ചെയ്‌തു.