scorecardresearch
Latest News

വെടിയുണ്ട കാണാതായ സംഭവം: എസ്‌ഐ കസ്റ്റഡിയിൽ

കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജ കെയ്സുകൾ ഉണ്ടാക്കിവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

വെടിയുണ്ട കാണാതായ സംഭവം: എസ്‌ഐ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരള പൊലീസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സബ് ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ. എസ്എപി ക്യാമ്പിലെ എസ്ഐ റെജി ബലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജ കെയ്സുകൾ ഉണ്ടാക്കിവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേസിൽ 11 പേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരകൾ കാണാതായ കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കേയ്സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന് കണ്ടെത്തിയിരുന്നു. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്താനായി വ്യാജമായി നിർമിച്ച് വച്ചതെന്ന് കരുതുന്ന കെയ്സുകളാണ് ക്യാമ്പിലെ സ്റ്റോറിൽ കണ്ടെത്തിയത്.

കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോർട്ട് വിവാദമായിരുന്നു. സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bullet missing case si under custody