കൊച്ചി: പൊലിസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജി അപക്വമാണെന്നും പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി ഹെെക്കോടതി തള്ളിയത്.
വെടിയുണ്ടകൾ കാണാതായ സംഭവം അതീവ ഗൗരവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും ദേശീയ തലത്തിലുള്ള ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also: മകളെക്കാൾ ചെറുപ്പം, സോഷ്യൽ മീഡിയയിൽ താരമായി 43 കാരി അമ്മയും 19 കാരി മകളും
തോക്കും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഹർജിയിൽ പറയുന്നു. ഒരന്വേഷണവും നടക്കുന്നില്ലെന്നും പൊലീസ് സംഭവം മറച്ചുവെക്കുകയാണെന്നും ഒരന്വേഷണവും നടക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രത്യേക സായുധസേനയുടെ 25 തോക്കുകളും 1,20,601 വെടിയുണ്ടകളും കാണാതായെന്നാണ് ആരോപണം.
വെടിയുണ്ടകളും തോക്കുകളും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. വെടിയുണ്ട കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
Read Also: നല്ല തുടക്കമാവട്ടെ ചേട്ടാ; സഹോദരനെ ചേർത്തുപിടിച്ച് മഞ്ജു വാര്യർ
അതേസമയം വെടിയുണ്ടകൾ കാണാതായിട്ട് പൊലീസ് പരാതി നൽകിയത് 22 വർഷം കഴിഞ്ഞാണെന്ന് വിവരാവകാശ രേഖ പറയുന്നു. 1996 ജനുവരി ഒന്നു മുതൽ 2018 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ എകെ–47 തോക്ക് തിരകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നന്നെന്ന പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.