ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയിരിക്കുന്നത്. ഒൻപത് എംഎം പിസ്റ്റൾ, സ്റ്റ്യൂ മെഷീൻ കാർബൺ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്.

ഇന്നു രാവിലെ നാലമ്പലത്തിനകത്തെ ഭണ്ഡാരപ്പെട്ടികളിലെ നടവരവ് എണ്ണുന്നതിനിടെയാണ് വെടിയുണ്ട കണ്ടെടുത്തത്. രണ്ടു ഭണ്ഡാരപ്പെട്ടികളിലെ നടവരവ് ഒരുമിച്ചാണ് എണ്ണാനെടുത്തത്. അതിനാൽ, ഏത് ഭണ്ഡാരത്തിൽ നിന്നാണ് വെടിയുണ്ട ലഭിച്ചതെന്ന് അറിയാൻ സാധിച്ചില്ല. ദേവസ്വം ഭാരവാഹികൾ ഗുരുവായൂർ ടെംപിൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ശബരിമല മണ്ഡലകാലം: സുരക്ഷയ്ക്കായി 10,017 പൊലീസ് ഉദ്യോഗസ്ഥര്‍

മാസത്തിൽ ഒരിക്കൽ മാത്രമാണ് ഭണ്ഡാരങ്ങൾ തുറന്ന് നടവരവ് എണ്ണുന്നത്. കഴിഞ്ഞ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത് എന്നത് പൊലീസ് സുരക്ഷയിലെ വീഴ്‌ചയാണെന്നാണ് ആരോപണം. ദേഹപരിശോധന അടക്കം കഴിഞ്ഞ ശേഷമാണ് നാലമ്പലത്തിനകത്തേക്ക് ഭക്‌തരെ പ്രവേശിപ്പിക്കാറുള്ളത്. മെറ്റൽ ഡിറ്റക്‌റ്ററും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.