/indian-express-malayalam/media/media_files/uploads/2022/12/thamarachery-bishop.jpg)
കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കത്തോലിക്ക സഭയുടെ പ്രത്യക്ഷ സമരം ഇന്ന് തുടങ്ങും. താമരശേരി രൂപത.രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു.
ബഫര്‍സോണ്‍ വിഷയം ആശങ്കയുള്ള പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് 5 മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും. ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം. ബഫര്‍സോണില്‍ നേരിട്ടുള്ള വിവരശേഖരണം നടത്തണമെന്നും താമരശ്ശേരി അതിരൂപത ആവശ്യം.
പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വേ നടത്തണം. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹമാപ്പാണ് പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍ സര്‍വേ നടത്തണം. കര്‍ഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാവില്ല. നിലവിലുള്ള വനമേഖലയുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നുമാണ് ആവശ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us