/indian-express-malayalam/media/media_files/uploads/2018/02/thomas-new-thomas-kryG-621x414@LiveMint-1.jpg)
തിരുവനന്തപുരം: ജനക്ഷേമ ബജറ്റാകും അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ​ഐസക്​. ബജറ്റിന്​ മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ​അദ്ദേഹം പ്രതീക്ഷകൾ പങ്കുവച്ചത്​. സാമൂഹ്യസുരക്ഷക്ക് ബജറ്റ്​​ ഊന്നൽ നൽകും. ചെലവ്​ ചുരുക്കൽ നടപടികളുണ്ടാവും. ജിഎസ്​ടി നടത്തിപ്പ്​ മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷയെന്നും​ ധനമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റാണ്​ കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച്​ നിർത്തിയത്​. വലതു കാലിലെ മന്ത്​ ഇടതുകാലിലേക്ക്​ മാറ്റുകയാണ്​ ബജറ്റിലൂടെ സർക്കാർ ചെയ്​തിരിക്കുന്നതെന്നും ​ഐസക്​ കുറ്റപ്പെടുത്തി
സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാൻ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേല്‍പ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങളൊന്നും പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ഉണ്ടാകില്ല.
കർശനമായി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. നിലവിൽ സാമ്പത്തിക ഘടനാകമ്മി 26448.35 കോടിയാണ്. ഇത് സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.04 ശതമാനമാണ്. സാമ്പത്തിക ഉത്തരവാദിത്വ നിയമം അനുസരിച്ച് ജിഎസ്ഡിപിയുടെ ഒരു ശതമാനത്തിൽ താഴെയായിരിക്കണം ഘടനാകമ്മി. 2018-19 ൽ ഇത് 3.51 ശതമാനമാക്കണം. പൊതുകടം അനിയന്ത്രിതമായി കൂടുന്നതു നിയന്ത്രിക്കണം. 2016-17 ൽ 189768.55 കോടിയാണ് പൊതുകടം. ഇത് ജിഎസ്ഡിപിയുടെ 28.96 ശതമാനമാണ്. അടുത്ത ബജറ്റിൽ ഇത് 26.82 ശതമാനമാക്കണം.
ധനമന്ത്രി തോമസ് ഐസകിന്റെ ഒമ്പതാം ബജറ്റ് കടുത്ത വിഭവ പരിമിതികളില്‍ നിന്നുകൊണ്ടാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കലാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്‍ മേലുള്ള നികുതി, റജിസ്ട്രേഷന്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് തുടങ്ങിയവ ഉയര്‍ത്തിക്കൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയാണ് ധനമന്ത്രിയുടെ മുന്നിലുള്ള വഴി.
ചെലവുചുരുക്കാന്‍ കടുത്ത നടപടികളുണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികളില്‍ കൈവെക്കില്ലെന്നാണ് സൂചന. എന്നാല്‍ വന്‍കിട പദ്ധതികളൊന്നുമുണ്ടാവില്ല. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്ന പ്രഖ്യാപിച്ചവയുടെ പൂര്‍ത്തീകരണമാകും ധനമന്ത്രി ലക്ഷ്യമാക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us