തിരുവനന്തപുരം: സാഹിത്യവും സിനിമയും നിറഞ്ഞ ബജറ്റ് അവതരണവുമായി തോമസ് ഐസക്ക്. ഇത്തവണത്തെ  ബജറ്റ് അവതരണത്തിൽ നിറഞ്ഞ് നിന്നത് സാഹിത്യകാരനായ എം.ടി.വാസുദേവൻ നായർ. നോട്ട് നിരോധനത്തെ തുഗ്ളക്കിന്റെ പരിഷ്കാരമാണെന്ന എം.ടി വാസുദേവൻ നായരുടെ പരാമർശത്തെ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിന്റെ തുടക്കം. ഇതിനൊപ്പം തകഴി ശിവശങ്കരപ്പിളളയെയും മന്ത്രി ഉദ്ധരിച്ചു. തോട്ടിയുടെ മകൻ എന്ന സാഹിത്യകൃതിയെ ഓർമ്മിപ്പിച്ചാണ് മന്ത്രി തകഴിയെ ഉദ്ധരിച്ചത്. ഇതിന് പുറമെ  ഇത്തവണത്ത കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജതചകോരം നേടിയ മാൻഹോൾ എന്ന സിനിമയും അതിന്റെ സംവിധായികയും മാധ്യമ പ്രവർത്തകയുമായ വിധു വിൻസന്റും ബജറ്റ് പ്രസംഗത്തിൽ കടന്നു വന്നു. ബജറ്റ് പ്രസംഗത്തിൽ നിറഞ്ഞു നിൽക്കുന്നത് എം ടിയും അദ്ദേഹത്തിന്റെ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളുമാണ്.

എ.ടിയുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞാണ് സംസ്ഥാനത്തെ സാമ്പത്തിക നില ധനമന്ത്രി വിശദീകരിച്ചത്. എം.ടിയുടെ മഞ്ഞിനെ കുറിച്ചും ബജറ്റവതരണത്തിൽ പരാമർശമുണ്ടായിരുന്നു. മലയാള സാഹിത്യ ലോകത്തെ നോവലുകളെ കുറിച്ച് പല സന്ദർഭങ്ങളിൽ ഐസക്ക് പരാമർശം നടത്തി. പലതവണയായി നാലുകെട്ടും ഇരുട്ടിന്റെ ആത്മാവും എല്ലാം മന്ത്രിയുടെ പ്രസംഗത്തിൽ കടന്നുവന്നു.

vidhu vincent, manhole, film director, iffk

വിധു വിൻസെന്റ്

കേരളം തോട്ടിപ്പണി വിമുക്ത സംസ്ഥാനമാണ്.എന്നാൽ ദേശീയ സ്ഥിതി വിവരക്കണക്കുകളിൽ കേരളം ഇപ്പോഴും തോട്ടിപ്പണിയുളള സംസ്ഥാനമാണ്. ഏഴ് പതിറ്റാണ്ട് മുൻപ് തോട്ടിയുടെ മകന്റെ ജീവിതം മലയാളിയുടെ പൊതു മണ്ഡലത്തിലേക്ക് തകഴിയുടെ കൊണ്ടു വന്നുവോ അത് പോലെയാണ്  മാൻഹോളിലൂടെ വിധു വിൻസെന്റും  ആ ജീവിതം ആവാഹിച്ചിരിക്കുന്നു.എന്നാൽ ചിലയിടങ്ങളിൽ സെപ്റ്റിക്ക് ടാങ്കുകൾ  വൃത്തിയാക്കുന്ന പണി എടുക്കുന്നത് മനുഷ്യമാരാണ്. ഇതിന് പകരം തോട്ടിപ്പണി മേഖല യന്ത്രവൽകൃതമാക്കും. തോട്ടിപ്പണി മുക്ത കേരളത്തിനായി 10 കോടി രൂപയാണ്  വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ