ബി.എസ്.പി നേതാവ് മായാവതി ഇന്ന് കേരളത്തില്‍

ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: ബി.എസ് പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണു മായാവതി എത്തുന്നത്. സംസ്ഥാനത്തെ ബി.എസ്.പി സ്ഥാനാർഥികളും പൊതുയോഗത്തിനെത്തും.

പൊതുയോഗത്തിന് ശേഷം മായാവതി പ്രവര്‍ത്തകരുമായി സംവാദം നടത്തും. തുടര്‍ന്ന് മൂന്ന് മണിയോടെ മൈസുരുവിലേക്ക് പോകും. കനത്ത പൊലീസ് സുരക്ഷയാണ് മായാവതിയുടെ വരവ് പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bsp leader mayavati visits kerala today

Next Story
കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പാലായില്‍ ഇന്ന് കടകള്‍ അടച്ചിടുംMammootty, Mohanlal, Manju Warrier, Prithviraj condole death of K M Mani, km mani, km mani death, k m mani, കെ എം മാണി, k m mani passes away,, കെ എം മാണി ഭാര്യ കുട്ടിയമ്മ, kerala congress m, കേരള കോൺഗ്രസ് എം, km mani wife, kuttiyamma, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com