ബിഎസ്എൻഎല്ലിൽ 56 ജിബി ഡാറ്റയ്ക്ക് 295 രൂപ!!!

പ്ലാൻ 339 പ്രഖ്യാപിച്ച ശേഷം കേരളത്തിൽ 2.2 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഉപഭോക്താക്കളായത്

BSNl Data plan, bsnl plan 339, bsnl data plan for 295, 295 data plan, 339 data plan, ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ, ജിയോ, എയർടെൽ, വൊഡാഫോൺ, ഐഡിയ

കൊച്ചി: ബിഎസ്എൻഎല്ലിന്റെ 339 രൂപയുടെ പ്ലാനിന് വൻ സ്വീകാര്യത. മാർച്ച് മാസം മാത്രം കേരളത്തിൽ 2.2 ലക്ഷം പേരാണ് ഈ പ്ലാൻ സ്വീകരിച്ചത്. 56 ജിബി ഇന്റർനെറ്റും ബിഎസ്എൻഎല്ലിലേക്ക് സൗജന്യ കോളുകളും അടങ്ങിയതാണ് പ്ലാൻ. ഇതോടൊപ്പം 11 മണിക്കൂറും 40 മിനിറ്റും ഇതര സേവന ദാതാക്കളുടെ നമ്പറിലേക്കും വിളിക്കാം.

ഈ പ്ലാൻ തന്നെ 295 രൂപയ്ക്കും ബിഎസ്എൻഎൽ ലഭ്യമാക്കുന്നു. ഇതിനായി *444*339# എന്ന നമ്പറിലേക്ക് വിളിച്ചാൽ മതി. പക്ഷെ അതിന് മുൻപ് സ്വന്തം പ്രീപെയ്‌ഡ് ബിഎസ്എൻഎൽ അക്കൗണ്ടിൽ 295 രൂപ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

28 ദിവസത്തേക്കാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക. 2ജിബി വീതം ഉപഭോക്താക്കൾക്ക് ഒരു ദിവസം ഉപയോഗിക്കാനാവും. തുടർന്നുള്ള ഉപയോഗം 80 കെബിപിഎസ് വേഗതയിലേക്ക് കുറയും.

“339 പ്ലാനിനായി ഈസി റീച്ചാർജ് ചെയ്യുമ്പോൾ നികുതിയടക്കമാണ് തുക ഈടാക്കുന്നത്. നേരത്തേ ടോപ് അപ്പ് ചെയ്തവർക്ക് ഇത്രയും തുക മുടക്കി റീച്ചാർജ് ചെയ്യേണ്ടതില്ല. സ്വന്തം പ്രീപെയ്‌ഡ് നമ്പറിൽ ആവശ്യത്തിന് തുക ബാലൻസ് ഉണ്ടെങ്കിൽ 295 രൂപയ്ക്ക് ഈ സേവനം ലഭ്യമാകും” കമ്പനിയുടെ എറണാകുളം എസ്എസ്എ പ്രിൻസിപ്പൽ ജനറൽ മാനേജർ ജി.മുരളീധരൻ പറഞ്ഞു.

ഇതര മൊബൈൽ സേവന ദാതാക്കൾ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചപ്പോൾ ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകൾ നിരക്ക് കുറച്ചിരുന്നു. ഇതിനിപ്പോൾ വലിയ തോതിലാണ് ആവശ്യക്കാരുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ചിൽ മാത്രം 61000 ഉപഭോക്താക്കളെ നേടിയ എറണാകുളം ജില്ല പ്ലാൻ 339 ലൂടെ ഏറ്റവും കൂടുതൽ പേരെ ബിഎസ്എൻഎല്ലിലേക്ക് എത്തിച്ച ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ്.

അതേസമയം ഇന്റർനെറ്റ് വേഗതയെ കുറിച്ചുള്ള ചോദ്യത്തിനോട് ഈ വർഷം തന്നെ ബിഎസ്എൻഎൽ 4ജി യിലേക്ക് മാറുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി. “യൂട്ടിലിറ്റിയാണ് ഉപഭോക്താക്കളുടെ പ്രധാന ശ്രദ്ധ. കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയാണ് അവർ താത്പര്യപ്പെടുന്നത്. ഇത് ഏറ്റവും നന്നായി നൽകുന്നത് ബിഎസ്എൻഎൽ ആണ്. ഈ വർഷം തന്നെ 4ജിയിലേക്ക് മാറുമെന്നും, പരമാവധി 2 എംബിപിഎസ് വേഗത എല്ലാവർക്കും ലഭ്യമാക്കുമെന്നും” ജി.മുരളീധരൻ പറഞ്ഞു.

ഇന്റർനെറ്റ് വേഗത കുറവാണെന്ന് അംഗീകരിച്ച മുരളീധരൻ, “യൂട്യൂബ് വീഡിയോകൾ ബഫറിങ് ഇല്ലാതെ ബിഎസ്എൻഎല്ലിൽ ലഭ്യമാകും” എന്ന് ഉറപ്പ് പറഞ്ഞു. “ഉയർന്ന മൂലധന നിക്ഷേപം ആവശ്യമായതിനാലാണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാകാൻ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ്എൻഎൽ വഴി ഡാറ്റാ ഉപയോഗിക്കുന്നവരിൽ നാലിലൊന്ന് ഭാഗം കേരളത്തിൽ നിന്നുള്ള ഉപഭോക്താക്കളാണ്. 78 രൂപയ്ക്ക് 2 ജിബി അഞ്ച് ദിവസത്തേക്കും 292 രൂപയ്ക്ക് 8 ജിബി 30 ദിവസത്തേക്കും ലഭിക്കുന്ന പ്ലാനുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bsnl new plan 339 available for 295 new announcement

Next Story
ഫെയ്സ്ബുക്ക്പോസ്റ്റ്: പാർട്ടിയിൽ പോരാട്ടമെന്ന് മനപ്പായസമുണ്ണുന്നവർ നിരാശപ്പെടും എം എ ബേബിMA Baby, Mahija
The moderation of comments is automated and not cleared manually by malayalam.indianexpress.com