കോട്ടയം: പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ സര്‍ക്കാരിന് ബ്രൂവറി വിവാദം പാഠമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നവകേരള നിര്‍മാണ സമയത്ത് വിവാദം വേണ്ടെന്നു കരുതിയാണ് ബ്രൂവറി അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്നും കാനം രാജേന്ദ്രന്‍. ഭരണഘടനാപരമായ നടപടികളുമായി മുന്നോട്ടുപോകുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളും പിന്നാലെ പുറത്തെത്തി. തുടര്‍ന്നാണ് പുതുതായി നല്‍കിയ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.