scorecardresearch

മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

ഇരുവരെയും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളും സഹോദരങ്ങളുമായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെയ്യാറിലെ കടവില്‍ മീന്‍ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brothers attacked in trivandrum