ഹൈ​ദ​രാ​ബാ​ദ്: സി​പി​എ​മ്മി​ന്‍റെ ക​ര​ടു രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ തി​രു​ത്ത​ല​ല്ല ഉ​ണ്ടാ​യ​തെ​ന്നും കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തെ സം​ബ​ന്ധി​ച്ച ഖ​ണ്ഡി​ക മാ​റ്റി​യെ​ഴു​തു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. ഒ​രു നി​ല​പാ​ടും പാ​ര്‍​ട്ടി ത​ള്ളു​ക​യോ സ്വീക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും വൃന്ദ വെ​ളി​പ്പെ​ടു​ത്തി.

“പൊതുസമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തുക വഴി നയം ഒന്നു കൂടി സ്പഷ്ടമാക്കുകയാണുണ്ടായത്. ന്യൂനപക്ഷ അഭിപ്രായങ്ങൾ സ്വീകരിക്കലോ ഭൂരിപക്ഷ അഭിപ്രായങ്ങൾ തള്ളലോ ഒന്നുമുണ്ടായിട്ടില്ല. പാർട്ടിയുടെ സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കുന്നതിനും ബി ജെ പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനും ഉതകുന്ന വിധത്തിൽ വളരെ വ്യക്തത വരുത്തിയ രാഷ്ട്രീയനയമാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്”, പാർട്ടി കോൺഗ്രസിന്‍റെ നാലാം ദിവസത്തെ ചർച്ച വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വൃന്ദ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.

“രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് അനുസരിച്ച് അഭിപ്രായങ്ങളിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കും. സി പി എം ഏകശിലാസ്തംഭം പോലെ നിൽക്കുന്ന ഒറ്റ ചിന്ത മാത്രമുള്ള പാർട്ടിയല്ല. വിശാലമായ ചിന്തയുടെ സംസ്കാരമുള്ള പാർട്ടിയാണ്. ചർച്ചകളെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ്. ഈ മഹത്തായ ജനാധിപത്യമാതൃകയെ നിങ്ങൾ അഭിനന്ദിക്കുകയെങ്കിലും വേണം”, വൃന്ദ കാരാട്ട് പറഞ്ഞു.

“പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ച്ച രാ​ഷ്ട്രീ​യ പ്ര​മേ​യം ഇ​ട​തു​പ​ക്ഷ​ത്തി​നാ​കെ ക​രു​ത്ത് പ​ക​രും. മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്കു​ന്ന​തു പോ​ലെ പാ​ർ​ട്ടി​ കോ​ൺ​ഗ്ര​സ്‌ അം​ഗീ​ക​രി​ച്ച രാ​ഷ്‌​ട്രീ​യ പ്രമേയം ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​മോ പ​രാ​ജ​യ​മോ അ​ല്ല. വ്യ​ത്യ​സ്‌‌​ത അ​ഭി​പ്രാ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്‌​ത ശേ​ഷം എ​ല്ലാ​വ​രു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്‌ പ്ര​മേ​യം പാ​സാ​ക്കി​യ​ത്‌.” പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ൾ തു​ട​രാ​നും ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്ക്‌ ക​രു​ത്തു​പ​ക​രാ​നും ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ബി​ജെ​പി​ക്കെ​തി​രെ മ​തേ​ത​ര​വോ​ട്ടു​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ