കൊച്ചി: എറണാകുളം ജില്ലയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു. കൊച്ചി മുളവുകാട്ട് എന്ന സ്ഥലത്താണ് സംഭവം. പിഴല – മൂലമ്പിള്ളി പാലത്തിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്. വൈകിട്ടോടെയാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നത്. പാലത്തിന് മുകളിൽ ജോലി ചെയ്ത് കൊണ്ടിരുന്ന തൊഴിലാളികൾ കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കൺസ്ട്രക്ഷന്റെ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ സ്വകാര്യ വ്യക്തിയാണ് പാലം നിർമ്മിക്കുന്നത്. പാലം പണം പണി പൂർത്തിയാകാൻ മീറ്ററുകൾ മാത്രം ശേഷിക്കെയാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണത്.

പാലത്തിന്റെ രണ്ട് ഭീമുകളാണ് തകർന്ന് വീണത്. സംഭവം നടക്കുമ്പോൾ പാലത്തിന് സമീപത്തുകൂടെ ഒരു ബോട്ടും കടന്ന് പോകുന്നുണ്ടായിരുന്നു. എന്നാൽ തലനാരിഴയ്ക്കാണ് ബോട്ടിന് മേൽ ഭീം വീഴാതിരുന്നത്. പാലം തകർന്നു വീണതിന് പിന്നിൽ നിർമ്മാണത്തിലെ അപാകതയാണ് എന്ന് പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഒരു ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും ഇതിന് ശേഷം മാത്രമായിരിക്കും നിർമ്മാണം പുനരാരംഭിക്കുകയുള്ളു എന്നും പഞ്ചായത്ത് പ്രസിഡൻഡ് അറിയിച്ചു. തകർന്നു വീണ പാലം എറണാകുളം ജില്ല കളക്ടർ സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ