കൊച്ചി: കോഴ ആരോപണം നേരിടുന്ന അഡ്വ. സെബി ജോസഫ് കിടങ്ങൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ വാക്കാല്‍ നിര്‍ദേശം. അന്വേഷണത്തില്‍ സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ എപ്പോള്‍ വേണമെങ്കിലും ഹാജരാകാണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അനുകൂല വിധി സമ്പാദിക്കാന്‍ ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സൈബിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്. സത്യം എത്രയും പെട്ടെന്ന് പുറത്ത് വരട്ടെയെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ച സര്‍ക്കാര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കി.
അതേസമയം അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്കെതിരായി ഒന്നും ഇല്ലെന്നും ഗൂഢലചോന ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ എന്നും അന്വേഷണംവുമായി സഹകരിക്കാന്‍ തയ്യാര്‍ ആണെന്നും സെബി സെബി ജോസഫ് പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിപ്പിച്ചാലും ഹാജരാഷണമെന്നും അതുവരെ അറസ്റ്റുണ്ടാകരുതെന്നും കോടതി പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കോഴ ആരോപണമുണ്ടായതിനെ തുടര്‍ന്ന് സൈബി ജോസഫ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരന്നു. അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് സൈബി ആരോപിച്ചു. അഴിമതി നിരോധന നിയമം, വഞ്ചനാക്കുറ്റം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് സെബിക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡി ജി പി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം.