/indian-express-malayalam/media/media_files/uploads/2018/12/ramesh.jpg)
തിരുവനന്തപുരം: ബ്രൂവറി അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹർജി നൽകി. വിജിലൻസ് കോടതിയിൽ നേരിട്ടെത്തിയാണ് ഹർജി നൽകിയത്. അഴിമതി കോടതി നേരിട്ട് അന്വേഷിക്കുകയോ കേസെടുക്കാൻ നിർദേശിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. തുടർവാദത്തിനായി ഹർജി ജനുവരി 10 ലേക്ക് മാറ്റി.
കോടതിയിൽ പ്രതീക്ഷയുണ്ടെന്നും അഴിമതി നടത്തിയവർ രക്ഷപ്പെടാൻ പാടില്ലെന്നും ഹർജി നൽകിയശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കണം. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ ജസ്റ്റിസ് പി.സദാശിവം തളളിയിരുന്നു. ഹൈക്കോടതി വിധി കൂടി പരിഗണിച്ച ശേഷമായിരുന്നു ഗവർണറുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണയാണ് ചെന്നിത്തല ഗവർണറെ കണ്ടത്.
സംസ്ഥാനത്ത് മൂന്നു ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയുമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. ഇത് വിവാദമാവുകയും ചെയ്തു. വിവാദം ശക്തമായതോടെ ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.