scorecardresearch

ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ട: ചെന്നിത്തലയുടെ ആവശ്യം തളളി ഗവർണർ

ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണയാണ് ചെന്നിത്തല ഗവർണറെ കണ്ടത്

ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണയാണ് ചെന്നിത്തല ഗവർണറെ കണ്ടത്

author-image
WebDesk
New Update
ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ട: ചെന്നിത്തലയുടെ ആവശ്യം തളളി ഗവർണർ

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ തളളി. ഹൈക്കോടതി വിധി കൂടി പരിഗണിച്ച ശേഷമായിരുന്നു ഗവർണറുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണയാണ് ചെന്നിത്തല ഗവർണറെ കണ്ടത്.

Advertisment

സംസ്ഥാനത്ത് മൂന്നു ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയുമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. ഇത് വിവാദമാവുകയും ചെയ്തു. വിവാദം ശക്തമായതോടെ ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി.

അനുമതി റദ്ദാക്കിയതിനുപിന്നാലെ ബ്രൂവറികൾ അനുവദിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തി. ഇതിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുള്ള ഉത്തരവു പിന്‍വലിച്ചെന്നും ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനായി പ്രത്യേക സമിതിക്കു രൂപം നൽകുമെന്നും കോടതിയെ സർക്കാർ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

P Sadasivam Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: