തിരുവനന്തപുരം: പുതിയ  പത്ത് മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കാൻ അനുമതി നൽകിയെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷം തന്നെ വെട്ടിലായി. 2003 ൽ യുഡിഎഫ് സർക്കാർ മദ്യ ഉൽപ്പാദനത്തിന് അനുമതി നൽകിയ കത്ത് ഉയർത്തി കാട്ടിയത് ഇടതുമുന്നണി കൺവീനർ എ വിജയരാഘവനാണ്.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫ് സർക്കാർ ബ്രൂവറി അനുവദിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കാൻ എ. വിജയരാഘവൻ പറഞ്ഞു. 2003 ആഗസ്റ്റിലാണ് മലബാർ ബ്രൂവറീസിന് ബിയർ നിർമ്മിക്കാൻ അനുമതി കിട്ടിയത്.  ചാലക്കുടിയിലെ പൂലാനിയിൽ ബ്രൂവറി തുടങ്ങാനാണ് എ. കെ ആന്‍റണി സർക്കാരിന്‍റെ കാലത്ത് എടുത്ത തീരുമാനം.

ഉൽപാദനത്തിന്‍റെയും ബോട്ടിലിംഗിന്‍റെയും പരിധിയും മറ്റും വിശദമാക്കിയാണ് അനുമതി. മലബാർ ബ്രൂവറീസിന് അനുമതി നൽകിയത് ഏത് മന്ത്രിസഭ യോഗത്തിലാണെന്ന് വിജയരാഘവൻ ചോദിച്ചു.  ഈ തീരുമാനം ഏത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണെന്നും എ വിജയരാഘവൻ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook