scorecardresearch

ബ്രൂവറികൾക്ക് അനുമതി നൽകിയത് മദ്യം ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാനെന്ന് പിണറായി വിജയൻ

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയങ്ങളാണ്. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുളള ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുളളതെന്നും മുഖ്യമന്ത്രി

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയങ്ങളാണ്. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുളള ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുളളതെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Kerala Floods UAE 700 Crores Pinarayi Vijayan

Kerala Floods UAE 700 Crores Pinarayi Vijayan

തിരുവനന്തപുരം: ബ്രൂവറി അനുമതി എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ മദ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നത്. ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയങ്ങളാണ്. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുളള ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ബ്രൂവറി തുടങ്ങുന്നത് അന്യസംസ്ഥാന കമ്പനികൾക്ക് നഷ്ടമുണ്ടാക്കും. ബ്രൂവറികൾ വരുമാനം കൂട്ടും. തൊഴിലവസരങ്ങൾ വർധിപ്പിക്കും. മദ്യം ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ബ്രൂവറികൾക്ക് അനുമതി നൽകിയത്. ഇപ്പോൾ മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അന്യസംസ്ഥാന മദ്യമൊഴുക്ക് തടയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനെ പ്രതിപക്ഷ നേതാവും പിന്തുണച്ചിട്ടുണ്ട്. പിന്നെങ്ങനെ സർക്കാരിന്റെ നയം തെറ്റാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുന്നതിന് പരസ്യം നൽകുന്ന രീതി ഇതുവരെയില്ല. ബ്രൂവറികൾക്ക് അപേക്ഷ ക്ഷണിക്കാറില്ല. പരസ്യമില്ലാത്തത് കുറ്റമാണെങ്കിൽ മുൻ കോൺഗ്രസ് നേതാക്കൾക്കും ഇത് ബാധകമാണ്. 1999 ലെ സർക്കാരിന്റെ നയം അന്നത്തെ അപേക്ഷകൾ മുൻനിർത്തിയുളള തീരുമാനമാണ്. ഈ ഉത്തരവാണ് ഒന്നും തുടങ്ങാൻ പാടില്ലെന്ന് വ്യാഖ്യാനിക്കുന്നത്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ 2003 ൽ എങ്ങനെ ബ്രൂവറി അനുവദിച്ചു. പുതിയ ബ്രൂവറികൾ തുടങ്ങേണ്ടെന്ന നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലചൂഷണവുമായി വിഎസ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കും. ബ്രൂവറി കാബിനറ്റിൽ വരണമില്ലെന്നും വകുപ്പിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി അപേക്ഷ വന്നാൽ അതും പരിശോധിക്കും. കേരളത്തിന് ആവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കുന്നത് 1999 ൽ ആലോചിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പുതിയ കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഡിബിയും ലോകബാങ്കും കണക്കാക്കിയ നഷ്ടം 25,050 കോടി രൂപയാണ്. ഭവനമേഖലയിൽ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. ഗതാഗത മേഖലയിൽ 8554 കോടി രൂപയുടെ നഷ്ടമുണ്ടായി. വലിയൊരു വിഭാഗം ജനങ്ങളെ മാറ്റപ്പാർപ്പിക്കണം. ഇതിന് 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂർണമായും നികത്താനാവില്ല. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകും. പുനർ നിർമ്മാണം വലിയ വെല്ലുവിളിയാണ്. നാടിന്റെ ഭാവിക്ക് ധനശേഖരണം ആവശ്യമാണ്. ഏറ്റവും മികച്ച ഏജൻസിയെന്ന നിലയിലാണ് കെപിഎംജിയുടെ സഹായം സ്വീകരിച്ചത്. കേരളത്തിന്റെ പുനർനിർമ്മാണം രൂപകൽപന ചെയ്യാൻ കെപിഎംജിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Ramesh Chennithala Bar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: