തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി. ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോജേിലും മില്‍ക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തില്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച
പദ്ധതി പദ്ധതി വിജയകരമായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ചത്. ഇതുവഴി 1813 കുഞ്ഞുങ്ങള്‍ക്കാണു മുലപ്പാല്‍ നല്‍കി. 1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. 1,26,225 എംഎല്‍ മുലപ്പാല്‍ ശേഖരിച്ചു. 1,16,315 എംഎല്‍ മുലപ്പാല്‍ വിതരണം ചെയ്തു. 1370 എംഎല്‍ കൂടി വിതരണം ചെയ്യാന്‍ തയാറായി.
കേരളത്തില്‍ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണു കാഴിക്കോട് മെഡിക്കല്‍ കോളജും തിരുവനന്തപുരം എസ് എ ടി ആശുപത്രിയും.
സേവന സന്നദ്ധരായ അമ്മമാരില്‍നിന്നു മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ചാണു വിതരണം ചെയ്യുന്നത്. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കള്‍. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം.
നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച് ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തുന്നതാണ്. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. മില്‍ക്ക് ബാങ്ക് മൊഡ്യൂള്‍ നിയോക്രാഡില്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലെ മില്‍ക്ക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഒന്‍പത് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി മന്ത്രി അറിയിച്ചു. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്.
തിരുവനന്തപുരം എഫ്എച്ച്സി കോട്ടുകാല്‍ 92 ശതമാനം സ്‌കോറും മലപ്പുറം എഫ്എച്ച്സി ഓഴൂര്‍ 98 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു.
അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിത്.
പാലക്കാട് സിഎച്ച്സി കടമ്പഴിപ്പുറം 86 ശതമാനം, കോട്ടയം എഫ്എച്ച്സി വാഴൂര്‍ 93 ശതമാനം, പാലക്കാട് പിഎച്ച്സി ശ്രീകൃഷ്ണപുരം 94 ശതമാനം, കാസര്‍ഗോഡ് പിഎച്ച്സി വലിയപറമ്പ് 90 ശതമാനം, കോട്ടയം യുപിഎച്ച്സി പെരുന്ന 93.70 ശതമാനം, കാസര്‍ഗോഡ് പിഎച്ച്സി കയ്യൂര്‍ 95 ശതമാനം, പിഎച്ച്സി കരിന്ദളം 94 ശതമാനം എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തിന് ശേഷം പുന: അംഗീകാരം ലഭിച്ചത്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്നു വര്‍ഷ കാലാവധിയാണുളളത്. തുടര്‍ന്നു ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.
Breast Milk Bank will also also be started at SAT hospital and Thrissur medical college
Breast Milk Bank will also be started at Thiruvananthapuram SAT and Thrissur Medical College
Breast Milk Bank, SAT hospital Thiruvananthapuram, Thrissur medical college, Veena George, Kerala Health department, Kerala news, Latest Kerala news, Kerala health news, Malayalam news, Latest Malayalam news, News in Malayalam, Indian express malayalam, ie malayalam