scorecardresearch

ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം; അറിയണം മുൻകരുതലുകൾ

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈയവസരത്തിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകുകയാണ് ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈയവസരത്തിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകുകയാണ് ആരോഗ്യവകുപ്പ്

author-image
WebDesk
New Update
amobeic11

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. അപൂർവ്വമായ ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയായണ്. സാധാരണ അധികമായി പടരാത്ത അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലാളുകളിൽ അടുത്തിടെ പടരുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

Advertisment

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

രോഗത്തിന്റെ ഉറവിടം തിരിച്ചറിയാൻ കഴിയാത്തതും പ്രധാന പ്രശ്‌നമാണ്. ഇതിനൊപ്പം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈയവസരത്തിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകുകയാണ് ആരോഗ്യവകുപ്പ്. 

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? 

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങൾ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. പല തരം അമീബകൾ രോഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

Advertisment

Also Read:അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തിൽ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താൽ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.കടുത്ത തലവേദന, കഴുത്തു വേദന, പെട്ടെന്ന് വരുന്നതും വളരെ കൂടിയതുമായ പനി, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, വെളിച്ചം നോക്കാൻ ബുദ്ധിമുട്ട്, ചില തരം മെനിഞ്ചൈറ്റിസുകളിൽ ശരീരത്തിൽ ചുവന്ന ചെറിയ പാടുകൾ പ്രത്യക്ഷപ്പെടാം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ അസാധാരണമായ ക്ഷീണം തോന്നുകയോ ചെയ്യാം.

amoebic
പ്രതീകാത്മക ചിത്രം

എളുപ്പത്തിൽ പ്രകോപിതരാകുകയും അസാധാരണമായി എപ്പോഴും കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യാം.ഭക്ഷണം കഴിക്കാനോ പാൽ കുടിക്കാനോ മടി കാണിക്കുക. എപ്പോഴും ഉറങ്ങാൻ ശ്രമിക്കുകയോ ഉണർത്താൻ പ്രയാസപ്പെടുകയോ ചെയ്യാം. ശിശുക്കളുടെ തലയോട്ടിയുടെ മുകളിലെ മൃദുവായ ഭാഗം (ഫൊണ്ടനെൽ) മുഴച്ച് നിൽക്കാൻ സാധ്യതയുണ്ട്.

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പ്രത്യേകിച്ച് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് വേഗത്തിൽ വഷളാകാൻ സാധ്യതയുള്ളതിനാൽ കൃത്യ സമയത്തുള്ള ചികിത്സ അത്യാവശ്യമാണ്. അമീബയുടെ സാന്നിധ്യം കൂടി തലച്ചോറിൽ ഉണ്ടാകുമ്പോഴാണ് ആരോഗ്യസ്ഥിതി വഷളാകുന്നത്.

രോഗ നിർണയത്തിനുള്ള മാർഗങ്ങൾ

നിപ്പ, വെസ്റ്റ്നൈൽ തുടങ്ങിയവ പിസിആർ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിർണയം നടത്താനാവുക. എന്നാൽ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കിൽ തന്നെ നട്ടെല്ലിൽ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം.

എങ്ങനെ പ്രതിരോധിക്കാം? 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തിൽ കളിക്കാൻ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക. ചെറിയ കുളങ്ങൾ, കിണറുകൽ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുൻകരുതലുകൾ.

Read More:ആഗോള അയ്യപ്പ സംഗമം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: