Latest News

രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണനല്ല, ദളിതരാണ്: പിണറായി വിജയന്‍

ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തരുതെന്നും പിണറായി വിജയന്‍

Pinarayi Vijayan,പിണറായി വിജയന്‍, Ramayanam, രാമായണം,Mahabharata,മഹാഭാരതം, Pinarayi Ramayanam, Who Wrote Ramayana, Who Wrote Mahabharata, ie malayalam,

തിരുവനന്തപുരം: സംസ്‌കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയല്ലെന്നും രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ 130-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More: പിഎസ്‌സിയുടെ വിശ്വാസ്യതയാണ് പ്രധാനം, അത് തകർക്കരുത്: മുഖ്യമന്ത്രി

‘സംസ്‌കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയാണോ? അല്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളേ നമ്മുടെ പുരാണ ഇതിഹാസങ്ങള്‍. രാമായണം എഴുതിയത് ബ്രാഹ്മണനാണോ? മഹാഭാരതം എഴുതിയത് ബ്രാഹ്മണനാണോ? ഇതൊന്നും ബ്രാഹ്മണന്റേതല്ല. പിന്നെയോ, ആധുനിക സാമൂഹിക വീക്ഷണത്തില്‍ ദളിതര്‍ എന്നു വിശേഷിപ്പിക്കാവുന്ന ആളുകളാണ് ഈ പുരാണ ഇതിഹാസങ്ങളുടെ സൃഷ്ടാക്കള്‍” മുഖ്യമന്ത്രി പറഞ്ഞു.

രാമായണം എഴുതിയത് വനവാസിയായ ഒരാളായിരുന്നു. മഹാഭാരതം എഴുതിയത് മുക്കുവ സമുദായത്തില്‍ പെട്ട ഒരാളായിരുന്നു. ഇവരൊന്നും ചാതുര്‍വര്‍ണ്യ ശ്രേണിയുടെ എവിടെയെങ്കിലും സ്ഥാനമുള്ളവരല്ല. ഏതെങ്കിലും വാക്കുകൊണ്ട് അവരുടെ പശ്ചാത്തലം വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ദളിതര്‍ എന്നാകും അതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Brahmins didnot write mahabharata and ramayana but dalits says pinarayi vijayan284941

Next Story
പിഎസ്‌സിയുടെ വിശ്വാസ്യതയാണ് പ്രധാനം, അത് തകർക്കരുത്: മുഖ്യമന്ത്രിMasala bond, മസാല ബോണ്ട്, kerala assembly, കേരള നിയമസഭ, opposition, പ്രതിപക്ഷം, ramesh chennithala, രമേശ് ചെന്നിത്തല, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express