കൊച്ചി: എറണാകുളത്ത്,   ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം.  പ്ലാസ്റ്റിക് മാലിന്യത്തിനാണ് ഉച്ചയോടെ തീപിടിച്ചത്. തീയണക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.

ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് ആറാമത്തെ തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകുന്നത്.

പ്രതിദിനം 363 ടൺ മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്റിൽ എത്തുന്നത്. എന്നാൽ സ്ഥിരമായ അഗ്നിശമന സംവിധാനം ഇവിടെയില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായപ്പോൾ ദിവസങ്ങളോളം കൊച്ചിയിലെ മാലിന്യ നീക്കം തടസപ്പെട്ടിരുന്നു.

ദേശീയ ഹരിത  ട്രൈബ്യൂണൽ സംഘം പ്ലാന്റ് സന്ദർശിക്കുന്നതിന് തൊട്ടുമുൻപായി സംസ്ഥാന സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും മാലിന്യം പ്രതിദിനം എത്തുന്നുണ്ടെന്ന് മനസിലായത്.

ഒരു ലക്ഷം ടണ്ണോളം മാലിന്യം ഇപ്പോൾ ബ്രഹ്മപുരത്ത് കുന്നുകൂട്ടിയിട്ട നിലയിലാണ്. പ്രതിദിനം അയ്യായിരം കിലോയോളം പ്ലാസ്റ്റിക് ഇവിടേക്ക് എത്തുന്നുണ്ട്. ഇന്നുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ