കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പൂര്‍ണമായി ശമിപ്പിച്ച പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വായു നിലവാരം സാധാരണ ഗതിയിലെത്തിയതായി ജില്ല ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടുകൂടി തന്നെ വായു നിലവാരം മെച്ചപ്പെട്ടിരുന്നു. വായുവിലെ രാസ ബാഷ്പ മാലിന്യത്തിന്റെ (പിഎം 2.5) അളവ് 113 ആയി കുറഞ്ഞു. മാര്‍ച്ച് ഏഴിന് ഇത് 165 പിന്നിട്ടിരുന്നു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ഇന്ന് ആരോഗ്യ സര്‍വെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈല്‍ യൂണിറ്റുകളാണ് സര്‍വെയ്ക്കായി ഉപയോഗിക്കുന്നത്.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന സമയം
യൂണിറ്റ് ഒന്ന്
രാവിലെ 9.30 മുതല്‍ 11 വരെ: സുരഭി നഗര്‍ വായനശാല
രാവിലെ 11.30 മുതല്‍ 1 വരെ: നിലംപതിഞ്ഞി മുഗള്‍
ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ: എടച്ചിറ – അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ: ചിറ്റേത്തുകര – എന്‍ഐഎല്‍പിഎസ്
യൂണിറ്റ് രണ്ട്
രാവിലെ 9.30 മുതല്‍ 10.30 വരെ: ഇരുമ്പനം എല്‍പി സ്‌കൂള്‍
രാവിലെ 11 മുതല്‍ 12.30 വരെ: തിരുവാന്‍കുളം പി.എച്ച്.സി
വൈകുന്നേരം 1.30 മുതല്‍ മൂന്ന് വരെ: കടക്കോടം അങ്കണവാടി
വൈകുന്നേരം 3.30 മുതല്‍ അഞ്ച് വരെ: ഏരൂര്‍ കെഎംയുപി സ്‌കൂള്‍
യൂണിറ്റ് മൂന്ന്
രാവിലെ 9.30 മുതല്‍ 11 വരെ: ചെറിയ ക്ലബ്ബ് 52 ഡിവിഷന്‍
രാവിലെ 11.30 മുതല്‍ ഒന്ന് വരെ: കുഡുംബി കോളനി
വൈകുന്നേരം രണ്ട് മുതല്‍ നാല് വരെ: കോരു ആശാന്‍ സ്‌ക്വയര്‍
യൂണിറ്റ് നാല്
രാവിലെ 9.30 മുതല്‍ 11 വരെ: ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍
രാവിലെ 11.30 മുതല്‍ ഒന്ന് വരെ: എസ്എന്‍ഡിപി ഹാള്‍ ചമ്പക്കര
വൈകുന്നേരം രണ്ട് മുതല്‍ നാല് വരെ: കോരു ആശാന്‍ സ്‌ക്വയര്‍
യൂണിറ്റ് അഞ്ച്
രാവിലെ 9.30 മുതല്‍ 11 വരെ: ലേബര്‍ കോളനി ഡിവിഷന്‍ 45
രാവിലെ 11.30 മുതല്‍ രണ്ട് വരെ: ചങ്ങപ്പുഴ പാര്‍ക്ക്
വൈകുന്നേരം രണ്ട് മുതല്‍ നാല് വരെ: പാടിവട്ടം സ്‌കൂള്‍
12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂർണമായും അഗ്നിരക്ഷാ സേനയ്ക്ക് അണയ്ക്കാനായത്. ഫയർ ടെൻഡറുകളുടെയും മണ്ണുമാന്തികളുടെയും സഹായത്തോടെ തീ അണയ്ക്കൽ ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തെ 12 സെക്ടറുകളായി തിരിച്ചായിരുന്നു സേനയുടെ പ്രവർത്തനം.