scorecardresearch
Latest News

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി

brahmapuram
ഫൊട്ടോ- പിആര്‍ഡി

കൊച്ചി: കൊച്ചി നഗരവാസികളെ ആശങ്കയിലാക്കി ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടര്‍ സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയും പുകയും മാറ്റാന്‍ ശ്രമിക്കുകയാണ്.

നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചു. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തം കൊച്ചി നഗരവാസികള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വാസ്ഥ്യം അനുവഭപ്പെട്ടിരുന്നു. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്. ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു.  തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു.

ബ്രഹ്മപുരത്ത് വീണ്ടും ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് മന്ത്രി പറഞ്ഞു. അത് മുന്നില്‍ക്കണ്ടുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നാലുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാലേ പത്തോടെത്തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെന്നും രാജേഷ് പറഞ്ഞു. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകളും ഹിറ്റാച്ചിയുമടക്കം തീ കെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ആശങ്ക വേണ്ട

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചു. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brahmapuram plant fire again