scorecardresearch

ബ്രഹ്മപുരം തീപിടിത്തം: സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.

high court , high court of kerala , iemalayalam
ഫൊട്ടൊ : നിതിന്‍ ആര്‍ കെ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. കളക്ടര്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍,കെല്‍സ സെക്രട്ടറി ശുചിത്വ മിഷന്‍ ഡയറക്ടര്‍,തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.

സമിതി ബ്രഹ്മപുരം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സമിതി ബ്രഹ്മപുരത്തെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നാശനഷ്ടവും വിലയിരുത്തിയാവണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി ഓണ്‍ലൈനായി കാണണമെന്ന് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചപ്പോള്‍, ബ്രഹ്മപുരത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brahmapuram high court appoints a review committee