Latest News

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിയ്ക്ക് പരുക്കേറ്റ സംഭവം; ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മാറ്റി വച്ചു

സംഘാടകര്‍ക്കെതിരേ പാലാ പോലീസ് കേസെടുത്തു.

കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വൊളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സന്‍ എന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതേസമയം, വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.

വിദ്യാര്‍ഥിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്ന് കായികമന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

കായികമേളയ്ക്കിടയില്‍ ഇത്തരമൊരു അപകടം ഉണ്ടായത് ഏറെ ഖേദകരമാണ്. ഇത്തരം കായികമേളകള്‍ക്കിടയില്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു അപകടം നടന്നതെന്ന് പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Boy injured by hitting hammer junior athletic championship postponed303879

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com