കണ്ണൂര്‍: കളിക്കുന്നതിനിടെ ബോംബ് പൊട്ടി പന്ത്രണ്ടുകാരനു പരുക്ക്. ധര്‍മടം നരിവയല്‍ സ്വദേശി ശ്രീധര്‍വിനാണു പരുക്കേറ്റത്.
കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പറമ്പില്‍നിന്നു കിട്ടിയ ഐസ് ക്രീം ബോള്‍ കുട്ടി എറിഞ്ഞപ്പോഴാണു സ്‌ഫോടനമുണ്ടായത്. നെഞ്ചിനും കാലിനും പരുക്കേറ്റ കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലേക്കു പോയ പന്ത് എടുക്കാന്‍ ചെന്നപ്പോഴാണു ശ്രീധര്‍വിന് ഐസ്‌ക്രീം ബോള്‍ കിട്ടിയത്. ബോംബാണെന്നു മനസിലാക്കാതെ ഇതുപയോഗിച്ച് കളിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. മൂന്ന് ഐസ്‌ക്രീം ബോളാണു കുട്ടിക്കു ലഭിച്ചത്.
പ്രദേശത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഐസ്‌ക്രീം ബോളുകളില്‍ സ്‌ഫോടവസ്തുക്കള്‍ നിറച്ചുണ്ടാക്കുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു മുന്‍പും പുറത്തുവന്നിട്ടുണ്ട്.
Also Read: മോഡലുകളുടെ മരണം: ഹാർഡ് ഡിസ്കിനായി കായലിൽ തിരച്ചിൽ