/indian-express-malayalam/media/media_files/2026/01/14/bose-krishnamachari-2026-01-14-16-17-36.jpg)
ബോസ് കൃഷ്ണമാചാരി. (എക്സ്പ്രസ് ഫോട്ടോ: പാർത്ഥ പോൾ)
കൊച്ചി: പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റുമായ ബോസ് കൃഷ്ണമചാരി സ്ഥാനത്തുനിന്ന് രാജിവച്ചു. മുസിരിസ് ബിനാലെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗത്വത്തിൽ നിന്നുമാണ് രാജി വച്ചത്. ഫൗണ്ടേഷൻ ചെയർപേഴ്സൺ വേണു വാസുദേവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ബോസ് കൃഷ്ണമചാരി രാജിവെച്ചതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ബിനാലെയുടെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. പകരക്കാരനായി കലാ ലോകത്ത് മികച്ച റെക്കോർഡുകളുള്ള പ്രമുഖനായ ഒരാളെ കണ്ടെത്താനുള്ള നടപടികൾ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്.
Also Read: മുന്‍ മന്ത്രി കെ.എം മാണിക്ക് സ്മാരകം: 25 സെന്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
2012-ൽ നടന്ന കൊച്ചി ബിനാലെയുടെ ആദ്യ പതിപ്പിന്റെ സഹസ്ഥാപകനും സഹ ക്യൂറേറ്ററുമായിരുന്നു ബോസ് കൃഷ്ണമചാരി. അന്ന് റിയാസ് കോമുവിനൊപ്പമാണ് അദ്ദേഹം ബിനാലെക്ക് തുടക്കമിട്ടത്. പിന്നീട് 2018-ൽ ലൈംഗികാരോപണങ്ങളെത്തുടർന്ന് റിയാസ് കോമു സ്ഥാനമൊഴിഞ്ഞിരുന്നു.
പെർഫോമൻസ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും സംഘവും ക്യൂറേറ്റ് ചെയ്യുന്ന 'ഫോർ ദി ടൈം ബീയിംഗ്' എന്ന പ്രമേയത്തിലുള്ള ബിനാലെയുടെ ആറാം പതിപ്പ് നിലവിൽ ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഡിസംബർ 12-ന് ആരംഭിച്ച പ്രദർശനം മാർച്ച് 31 വരെ തുടരും.
Also Read: സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു, പൂരനഗരിയിൽ കലാ മാമാങ്കം
സമീപകാലത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ നടന്നിരുന്നു. 2024-ൽ മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചെയർപേഴ്സണായും, മുൻ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ തോമസ് വർഗീസ് സി.ഇ.ഒ ആയും ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബോസ് കൃഷ്ണമചാരിയുടെ രാജി.
Read More: ഇടതിനൊപ്പം തുടരും, മുന്നണി മാറ്റം തള്ളി ജോസ് കെ.മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us