Latest News

ഇതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന “സുൽത്താൻ വാരിയംകുന്നൻ” എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ ചിത്രം ആദ്യമായി വെളിപ്പെടുത്തിയത്

Variyankunnathu Kunjahammed Haji, Variyankunnathu Variamkunnan, വാരിയംകുന്നൻ, വാരിയം കുന്നത്ത്, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, റമീസ്, റമീസ് ഒ, സുൽത്താൻ വാരിയം കുന്നൻ, Malayalam News, Malabar Rebellion, മലബാർ സമരം, മലബാർ കലാപം, മലബാർ ലഹള, Malappuram News, Kerala News, IE Malayalam

മലപ്പുറം: മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമെന്ന് കരുതുന്ന ഫൊട്ടോഗ്രാഫ് ആദ്യമായി വെളിപ്പെടുത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന “സുൽത്താൻ വാരിയംകുന്നൻ” എന്ന പുസ്തകത്തിന്റെ പ്രകാശനത്തിലാണ് അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറത്താണ് ഈ ചിത്രം മുഖചിത്രമായുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

നേരത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച സിനിമയുടെ തിരക്കഥാകൃത്തായ റമീസ് അഹമ്മദാണ് പുസ്തകം രചിച്ചത്. ടു ഹോൺ ക്രിയേഷൻസ് ആണ് പ്രസാധകർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ് പുസ്തകം പ്രകാശനം ചെയ്തത്.

വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാരിയംകുന്നന്റെ യഥാർത്ഥ ഫൊട്ടോഗ്രാഫ് ലഭിച്ചതെന്ന് റമീസ് പറഞ്ഞിരുന്നു. ആദ്യം ബ്രിട്ടണിൽ നിന്ന് വാരിയം കുന്നന്റെ ചിത്രം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ബ്രിട്ടീഷ് അധികൃതരിൽ നിന്ന് അത് വിട്ടില്ലെന്ന് ഉറപ്പായതോടെ മറ്റ് വഴികൾ തേടിയെന്നും റമീസ് പറഞ്ഞിരുന്നു. തുടർന്ന് ഒരു ഫ്രഞ്ച് മാഗസിനിൽ നിന്നാണ് ചിത്രം ലഭിച്ചതെന്നും ഇത് പിന്നീട് വിദഗദ്ധരുമായി ചർച്ച ചെയ്താണ് വാരിയം കുന്നന്റെ ചിത്രമാണെന്ന നിഗമനത്തിലെത്തിയതെന്നും റമീസ് പറഞ്ഞിരുന്നു.

Also Read: പെഗാസസ് അന്വേഷണം: വിദഗ്ധ സമിതി തലവന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ ആരാണ്?

ഒന്നര വർഷം മുൻപാണ് ഈ ചിത്രം ആദ്യമായി ലഭിച്ചതെന്നും റമീസ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ പോയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ രൂപവുമായി ഫോട്ടോയ്ക്ക് സാമ്യമുണ്ടെന്നും അവരുടെ കുടുംബത്തിലെ പലരുടെയും രൂപത്തിന് സമാനമാണെന്നും മലബാർ സമരത്തെക്കുറിച്ച് പഠനം നടത്തിയ വേഷകനായ യൂസുഫലി പാണ്ടിക്കാട് ഫൊട്ടോ കണ്ട ശേഷം തന്നോട് പറഞ്ഞതായും റമീസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് താനടങ്ങുന്ന ഒരു റിസർച്ച് ടീമെന്നും ഈ പുസ്തകം പ്രഖ്യാപിച്ച വേളയിൽ റമീസ് പറഞ്ഞിരുന്നു. “ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്,” എന്ന് പുസ്തകം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ റമീസ് പറഞ്ഞിരുന്നു.

“അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും,” എന്നും പ്രസ്താവനയിൽ പറയുന്നു.

ദ ഹിന്ദു പത്രത്തിന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അയച്ച ഒരു കത്ത് മാത്രമായിരുന്നു അദ്ദേഹത്തെക്കുറിച്ച് നേരത്തെ ലഭ്യമായിരുന്നു രേഖയായി ഉണ്ടായിരുന്നത്. മലബാർ സമരത്തിന്റെ നൂറാം വാർഷിക വേളയിൽ ആ കത്ത് ദ ഹിന്ദു പുനപ്രസിദ്ധീകരിച്ചിരുന്നു.

1922 ജനുവരി 20നായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വധശിക്ഷയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ മരണശേഷത്തിന്റെ നൂറാം വാർഷികത്തിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് അദ്ദേഹത്തിന്റെ ഫൊട്ടോഗ്രാഫ് ലഭ്യമാവുന്നത്.

Also Read: കുട്ടികൾക്ക് ഇഷ്ടമുള്ളത് ചെയ്യാനും, വായിക്കാനും, പരീക്ഷണങ്ങൾ നടത്താനും അവസരം; അക്കാദമിക മാർഗരേഖ ഇങ്ങനെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Book about variyankunnathu kunjahammed haji named sulthan varian kunnan photograph cover

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com