കണ്ണൂര്‍: പാനൂർ കൈവേലിക്കലിൽ സി.പി.ഐ.എം പ്രകടനത്തിന് നേരെ ബോംബേറ്. മൂന്ന് പൊലീസുകാരടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്ന് സിപിഎം ആരോപിച്ചു. പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം അശോകൻ മാസ്റ്റർ ഉൾപ്പെടെ ഉളളവര്‍ക്കാണ് പരുക്കേറ്റത്. മോഹനൻ, ഭാസ്കരൻ, ചന്ദ്രൻ, ബാലൻ, എന്നിവര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ