കണ്ണൂര്‍: തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ്. വ്യാഴാഴ്‌ച രാത്രിയോടെ സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലിനേഷിന്‍റെ അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
