്
കണ്ണൂർ: കണ്ണൂർ തോട്ടടയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്.
ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയ നിലയിലാണ്.
അതേസമയം, ബോംബുമായെത്തിയ സംഘത്തിലുള്ളയാളാണ് വിഷ്ണുവെന്ന് വിവരമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബ് എറിയുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് പൊട്ടാത്ത ഒരു ബോംബും കണ്ടെത്തി.
വധുവിന്റെ വീട്ടിലെ വിവാഹച്ചടങ്ങിനു ശേഷം വരനും പാർട്ടിയും തോട്ടടയിലെ വരന്റെ വീട്ടിലെത്തിയ ശേഷമാണു ആക്രമമണമുണ്ടായത്.
ഒരു കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടില്‍ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നും ഇത് ബോംബേറിലേക്ക് എത്തിച്ചേരുകയായിരുന്നെന്നുമാണ് പ്രാഥമിക വിവരം. കല്യാണവീട്ടിൽ രാത്രി പാട്ടുവയ്ക്കുന്നതു സംബന്ധിച്ചായിരുന്നു തർക്കമുണ്ടായത്.