കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബേറ്. സിപിഎം പ്രവർത്തകനായ എരവട്ടൂര്‍ ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ സിപിഎം-ബിജെപി നേതാക്കളെ പങ്കടുപ്പിച്ചു കൊണ്ട് സമാധാന ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പേരാമ്പ്രയില്‍ ബോംബേറുണ്ടാകുന്നത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ജനുവരി മൂന്നിന് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പേരാമ്പ്രയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകരുടെ വീടിനുനേരേയും ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബേറ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ