കണ്ണൂരിൽ വീട് വൃത്തിയാക്കുന്നതിനിടെ ഉഗ്രസ്ഫോടനം. ചാലാടിന് അടുത്തുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. രാവിലെ വീട് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ട് പരിസരത്ത് സൂക്ഷിച്ചിരുന്ന ബോംബാണോ പൊട്ടിയതെന്ന് സംശയമുണ്ട്. പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.

ദിവസങ്ങളായി ജില്ലയിലെ വിവിധ ഇടങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രി കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രകോപിതരായവാരാണ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ