കണ്ണൂർ: ബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. പേരാവൂർ, കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപ്പുരയിൽ സന്തോഷി(30)ന്റെ കൈപ്പത്തിയാണ് തകർന്നത്. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടിലെ മുറിയിൽവച്ചാണ് സന്തോഷ് ബോംബ് നിർമ്മിച്ചത്. ഇതിനിടെ സ്ഫോടം ഉണ്ടാവുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരുക്കേറ്റ സന്തോഷിനെ ഇരിട്ടി സ്വകാര്യാശുപത്രിയിലും തുടർന്ന് തലശേരിയിലെ സ്വകാര്യാശുപത്രിയിലേക്കും കൊണ്ടുപോയി. സ്ഫോടനത്തിൽ മുറിയിലുണ്ടായിരുന്ന മേശയും മറ്റും തകർന്നിട്ടുണ്ട്.

സംഭവത്തിൽ മുഴക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷിന്റെ മൊഴി എടുത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.