വടകര: നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം നടന്ന ബോംബേറില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബാക്രമണം നടത്തിയത്. ബാബു ബിനീഷ്, സുനി എന്നിവര്‍ക്കാണ് ബോംബേറില്‍ പരുക്കേറ്റത്. ഇതില്‍ ബാബു, ബിനീഷ് എന്നിവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രാത്രി 10.30ഓടെയാണ് കോര്‍ട്ട് റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണമുണ്ടായത്.

ബിനീഷ് ബാബു എന്നിവര്‍ക്ക് വയറ്റിലാണ് പരുക്കേറ്റത്. ബോംബ് പൊട്ടിയപ്പോള്‍ ചീളുകള്‍ തെറിച്ച് ഇവരുടെ ദേഹത്ത് കയറുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ ബിജെപി- സിപിഎം സംഘര്‍ഷം ഉണ്ടായ മേഖലയാണ് കല്ലാച്ചി. ഇതിന്റെ തുടര്‍ച്ചയായിട്ട് ആവാം പുതിയ സംഭവമെന്നാണ് കരുതുന്നത്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉജ്ജയിനിയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് കൊലവിളി നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് പ്രഖ്യാപിച്ചത്. ഇതില്‍ പ്രകോപിതരായാണ് അക്രമം നടത്തിയതെന്നും സൂചനയുണ്ട്. സിപിഎം ആണ് അക്രമത്തിന്റെ പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ