കൊച്ചി: ന്യൂസിലൻഡിലെ അൽ നൂർ പള്ളിയിൽ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസി ബാവയുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ 3.15 ഓടെ നെടുമ്പാശേരിയില്‍ ആണ് മൃതദേഹം എത്തിച്ചത്. ഇന്നലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.
ഇരിഞ്ഞാലക്കുട ആര്‍ഡിഒ കാര്‍ത്തിയായനി ദേവി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്, ഇബ്രാഹിം കുഞ്ഞ്, റോജി ജോണ്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് എന്നിവരും ആന്‍സിയുടെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
ഇന്നു രാവിലെ കൊടങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ 9 മുതല്‍ 10.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം 11 മണിക്ക് ചേരമണ്‍ ജുമാമസ്ജിദില്‍ കബറടക്കും.