scorecardresearch

ന്യൂസിലൻഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അൻസി ബാവയുടെ ഖബറടക്കം ഇന്ന്

ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പശേരിയില്‍ ആണ് മൃതദേഹം എത്തിച്ചത്

ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പശേരിയില്‍ ആണ് മൃതദേഹം എത്തിച്ചത്

author-image
WebDesk
New Update
ന്യൂസിലൻഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അൻസി ബാവയുടെ ഖബറടക്കം ഇന്ന്

കൊച്ചി: ന്യൂസിലൻഡിലെ അൽ നൂർ പള്ളിയിൽ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസി ബാവയുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ 3.15 ഓടെ നെടുമ്പാശേരിയില്‍ ആണ് മൃതദേഹം എത്തിച്ചത്. ഇന്നലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.

Advertisment

ഇരിഞ്ഞാലക്കുട ആര്‍ഡിഒ കാര്‍ത്തിയായനി ദേവി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ഇബ്രാഹിം കുഞ്ഞ്, റോജി ജോണ്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരും ആന്‍സിയുടെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

ഇന്നു രാവിലെ കൊടങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ 9 മുതല്‍ 10.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം 11 മണിക്ക് ചേരമണ്‍ ജുമാമസ്ജിദില്‍ കബറടക്കും.

Terrorist Attack Death New Zealand Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: