Latest News

ആശങ്കകള്‍ക്ക് വിരാമം; ചെങ്കല്‍പേട്ടിലെ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍

വ്യാഴാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

ചെന്നൈ: ചെങ്കല്‍പേട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേത് അല്ലെന്ന് സഹോദരന്‍ ജെയ്‌സ്. ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും കേസ് അന്വേഷിക്കുന്ന സംഘവും പരിശോധിച്ചു. മണിക്കൂറുകളുടെ ആശങ്കയ്‌ക്കൊടുവിലാണ് മൃതദേഹം ജെസ്‌നയുടേത് അല്ലെന്ന് സ്ഥിരീകരിച്ചത്.

വ്യാഴാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതോടെ സ്ഥിരീകരണത്തിനായി ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം കാഞ്ചീപുരത്ത് എത്തുകയായിരുന്നു. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊന്‍പതിനും 21 നും മധ്യേയാണ് പ്രായമെന്നും തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മൃതദേഹത്തിന് ജെസ്‌നയേക്കാള്‍ പ്രായമുണ്ടെന്നും ജെസ്‌നയല്ലെന്നും സഹോദരന്‍ സ്ഥിരീകരിക്കുകയായിരുന്നു.

പെട്രോളിങ്ങിനിടെ പൊലീസാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ പൊരുള്‍ തേടി അന്വേഷണ സംഘം ചെങ്കല്‍പേട്ടിലേക്ക് തിരിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുത്തറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Body found in chenkalpett is not jesna says brother

Next Story
നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍; അച്ഛന്‍ കസ്റ്റഡിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com