കോഴിക്കോട്: കോഴിക്കോട്ട് ബേപ്പൂര്‍ തുറമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് അപകടമുണ്ടായത്.

കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുങ്ങിയ ബോട്ടില്‍ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് നാലുപേരെ രക്ഷപെടുത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ