scorecardresearch
Latest News

ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; 25 പേരെ രക്ഷപ്പെടുത്തി

കോസ്റ്റ് ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി.

ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; 25 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് : മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായി ചാലിയാറില്‍ സംഘടിപ്പിക്കാറുള്ള ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ജലോത്സവത്തിന്റെ ലൂസേഴ്‌സ് ഫൈനല്‍ മത്സരം അവസാനിച്ച തൊട്ടുടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. വള്ളം പൂര്‍ണമായും മറിഞ്ഞെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മൂന്നു വള്ളങ്ങളാണ് ലൂസേഴ്‌സ് ഫൈനലില്‍ പങ്കെടുത്തത്. അപകടത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

ബേപ്പൂർ വള്ളം കളിയിൽ പാലിച്ചോൻ അച്ചാംതുരുത്തി ജേതാക്കളായി. 10 ക്ലബ്ബുകൾ മത്സരിച്ച വള്ളം കളിയിൽ കാസർകോട് നിന്നുള്ള എകെജി പൊടോതുരുത്തി, വയൽക്കര വെങ്ങാട് എന്നീ ക്ലബ്ബുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Boat overturned during the beypur water festival