കോട്ടയം: ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി​​​​​​ക്കു സമീപം കനാലിൽ മാധ്യമസംഘം സഞ്ചരിച്ച വളളം മറിഞ്ഞ് കാണാതായ ഡ്രൈവർ ബിപിന് വേണ്ടി തിരച്ചിൽ തുടരുന്നു. മാ​​​​​​​തൃ​​​​​​​ഭൂ​​​​​​​മി​ കോട്ടയം പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ലേ​​​​​​​ഖ​​​​​​​ക​​​​​​​ൻ ആ​​​​​​​പ്പാ​​​​​​​ഞ്ചി​​​​​​​റ മാ​​​​​​​ന്നാ​​​​​​​ർ പ​​​​​​​ട്ട​​​​​​​ശേ​​​​​​​രി​​​​​​​ൽ സ​​​​​​​ജി മെ​​​​​​​ഗാ​​​​​​​സിന്റെ (48) മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.

കാണാതായവർക്കായി തിങ്കളാഴ്ച്ച വൈകിട്ട് ഏഴുവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് തെരച്ചിൽ ചൊവ്വാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു.


അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് എടുത്ത ദൃശ്യങ്ങള്‍

അപകടം നടന്നതിന്റെ സമീപത്ത് നിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് വസ്‌തുതാപരമല്ലെന്ന് പൊലീസ് പ്രതികരിച്ചു.

ചാനലിലെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​ർ തൃ​​​​​​​ശൂ​​​​​​​ർ കു​​​​​​​ട​​​​​​​പ്പു​​​​​​​ഴ​​​​​​​മ​​​​​​​ന ശ്രീ​​​​​​​ധ​​​​​​​ര​​​​​​​ൻ ന​​​​​​​മ്പൂ​​​​​​​തി​​​​​​​രി (29), കാ​​​​​​​മ​​​​​​​റാ​​​​​​​മാ​​​​​​​ൻ കോ​​​​​​​ട്ട​​​​​​​യം ചി​​​​​​​റ​​​​​​​ക്ക​​​​​​​ട​​​​​​​വ് അ​​​​​​​ടി​​​​​​​ച്ചു​​​​​​​മാ​​​​​​​ക്ക​​​​​​​ൽ അ​​​​​​​ഭി​​​​​​​ലാ​​​​​​​ഷ് നാ​​​​​​​യ​​​​​​​ർ (29), വ​​​​​​​ള്ളം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ അ​​​​​​​നീ​​​​​​​ഷ്ഭ​​​​​​​വ​​​​​​​നി​​​​​​​ൽ അ​​​​​​​ഭി​​​​​​​ലാ​​​​​​​ഷ് (40) എ​​​​​​​ന്നി​​​​​​​വ​​​​​​​രെ നാ​​​​​​ട്ടു​​​​​​കാ​​​​​​ർ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയിരുന്നു. തിങ്കളാഴ്ച ഉ​​​​​​​ച്ച​​​​​​​ക​​​ഴി​​​ഞ്ഞു 12.30നു ​​​​​​​മു​​​​​​​ണ്ടാ​​​​​​​ർ പാ​​​​​​​റേ​​​​​​​ൽ കോ​​​​​​​ള​​​​​​​നി​​​​​​​ക്കു സ​​​​​​​മീ​​​​​​​പം ക​​​​​​​രി​​​​​​​യാ​​​​​​​റി​​​​​​ലെ മ​​​​​​​ന​​​​​​​യ്ക്ക​​​​​​​ച്ചി​​​​​​​റ ഒ​​​​​​​മ്പതാം നമ്പ​​​​​​​റി​​​​​​​ലാ​​​​​​​ണ് സം​​​​​​​ഭ​​​​​​​വം. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്യാ​​​​​​​നെ​​​​​​​ത്തി​​​​​​​ മടങ്ങവെ ആണ് അപകടം ഉണ്ടായത്.

ചാ​​​​​​​ന​​​​​​​ൽ സം​​​​​​​ഘം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ത​​​​​​​യാ​​​​​​​റാ​​​​​​​ക്കു​​​​​​​ക​​​​​​​യും ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ക​​​​​​​ർ​​​ത്തു​​​ക​​​യും ചെയ്തതി​നു​​​​​​​ശേ​​​​​​​ഷം ര​​​​​​​ണ്ടു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ എ​​​​​​​ഴു​​​​​​​മാ​​​​​​​ന്തു​​​​​​​രു​​​​​​​ത്ത് കൊ​​​​​​​ല്ലം​​​​​​​ക​​​​​​​രി ഭാ​​​​​​​ഗ​​​​​​​ത്ത് പാ​​​​​​​ർ​​​​​​​ക്ക് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന വാ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് തി​​​​​​​രി​​​​​​​കെ​​​​​​​വ​​​​​​​രു​​​​​​​മ്പോ​​​​​​​ൾ വ​​​​​​​ള്ളം ത​​​​​​ല​​​​​​കീ​​​​​​ഴാ​​​​​​യി മ​​​​​​​റി​​​​​​​യു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീധരന്‍റെയും അഭിലാഷിന്‍റെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.